പ്രതീക്ഷയ്ക്ക് മീതെ വിജയ കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ.......റിവ്യൂ വായിക്കാം.

പ്രതീക്ഷയ്ക്ക് മീതെ വിജയ കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദർ.......റിവ്യൂ വായിക്കാം.

പ്രതീക്ഷയ്ക്ക് മീതെ വിജയക്കൊടി പാറിച്ച് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ്ഫാദർ

ആസ്വാദനത്തോടൊപ്പം ആശയത്തിനും പ്രാധാന്യം നൽകുമ്പോഴാണ്  ഒരു സിനിമ ജനകീയമായി മാറുന്നത്.മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ റിലീസായി തിയ്യേറ്ററുകളിലെത്തിയ ഗ്രേറ്റ്ഫാദർ ആരാധകർക്ക് ആഘോഷമാക്കാനുള്ള മാസ് സീനുകൾ കൊണ്ട് സമ്പന്നമാവുമ്പോഴും സമകാലിക കേരളത്തിലെ കാലിക പ്രസക്തിയുള്ള വിഷയത്തെ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച് കുടുംബ്ബ പ്രേക്ഷരെയും ഒരുപോലെ സ്വാധീനിച്ചിരിക്കുകയാണ്. മലയാള സിനിമ ലോകത്തേക്ക് മികവുറ്റ സംവിധായകൻമാരെ ഉയർത്തി കൊണ്ട് വരുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന ചുരുക്കം ചില താരങ്ങളിൽ പ്രമുഖരാണ് മമ്മൂട്ടിയും പ്രഥ്യിരാജും. ഒരു മികച്ച സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് പോലെ  പണിയറിയാവുന്ന സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് സമ്മാനിച്ചതിൽ ഇരുവർക്കും അഭിമാനിക്കാം. 2016 ഡിസംബറിൽ റിലീസാവേണ്ട ചിത്രം നാല് മാസങ്ങൾക്കിപ്പുറം റിലീസാവുമ്പോഴും സിനിമ നൽകിയിരുന്ന പ്രതീക്ഷയോട് നൂറ് ശതമാനം നീതിപുലർത്തി പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാൻ ഗ്രേറ്റ്ഫാദറിന് സാധിച്ചു എന്ന് നിസംശയം പറയാം.




           പേര് പോലെ തന്നെ അച്ചനും മകളും തമ്മിലുള്ള വിശുദ്ധ ബന്ധത്തിൽ നിന്നും വികസിക്കുന്നതാണ് കഥാപശ്ചാത്തലം.ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാൻ ലുക്ക് കൊണ്ടും ഡയലോഗുകൾ കൊണ്ടും ശ്രദ്ധേയമാണ്.ഡേവിഡിൻറെ മകളായ സാറാ ഡേവിഡ് എന്ന കഥാപാത്രത്തെ ബേബി അനിക അവതരിപ്പിക്കുന്നു.സാധാരണ പെൺക്കുട്ടികൾക്കെന്ന പോലെ സാറയ്ക്കും അവളുടെ അച്ചനാണ് ഹീറോ.ഡേവിഡ് ഒരു ബിൽഡറാണ്.മരണത്തേക്കാൾ വലിയ ദുരന്തത്തിന് തൻറെ മകൾ ഇരയായപ്പോൾ സ്വാഭവികമായും അസ്വസ്ഥനാകുന്ന ഡേവിഡിൻറെയും ഭാര്യയുടെയും വികാര നിർഭരമായ നിമിഷങ്ങൾ നിറഞ്ഞതാണ് സിനിമയുടെ ആദ്യ പകുതി. ആദ്യ പകുതിയിലെ ഇമോഷണൽ സീനുകളിൽ അഭിനയ വൈഭവം കൊണ്ടും സന്ദർഭത്തിനനുയോജ്യമായ ശബ്ദവും ഭാവവും കൊണ്ടും മകൾക്കുണ്ടായ ദുരിതത്തിൽ വിഷമിക്കുന്ന സ്നേഹമുള്ള പിതാവായി മമ്മൂട്ടി ജീവിച്ചു. പ്രായത്തിൻറെ കുസ്യയും ചാപല്യങ്ങളുമേതുമില്ലാതെ സാറ ഡേവിഡിനെ തിരശ്ശീലയിൽ അവിസ്മരണീയമാക്കിയ ബേബി അനികയും പ്രശംസയർഹിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചു. കഥയുടെ ഗതി മാറ്റിയ ഇൻറർവെൽ പഞ്ചോടു കൂടി മാസ് സീനുകളുടെ അകമ്പടിയോടെ ഗ്രേറ്റ്ഫാദർ പൂർണമായും  ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. മകളെ നശിപ്പിച്ച വില്ലനെ തേടി പിടിച്ച് പ്രതികാരം ചെയ്യുന്ന ഡേവിഡിനോടൊപ്പം രഹസ്യാന്യേഷണ ഉദ്യോഗസ്ഥനായ ആൻഡ്രൂസ് ഈപ്പനായി ആര്യയും തകർത്തഭിനയിച്ചു.കഥയിൽ പുതുമ അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകനെ തെല്ലും മടുപ്പിക്കാത്ത  മേക്കിംഗിലൂടെയും അനുയോജ്യമായ സസ്പെൻസുകൾ നിറഞ്ഞ ക്ലൈമാക്സോട് കൂടിയും ശുഭമായി അവസാനിപ്പിച്ചു.

             ഈ അറുപത്തിയഞ്ചാം വയസിലും എനർജെറ്റിക്ക് പെർഫോമൻസ് കാഴ്ച്ച വെച്ച് കയ്യും കണക്കുമില്ലാതെ കയ്യടി വാരിക്കൂട്ടിയ മമ്മൂട്ടിയോടൊപ്പം കലാഭവൻ ഷാജോണും ജേർണലിസ്റ്റായി തകർത്തഭിനയിച്ചു.ഡേവിഡ് നൈനാൻ കാഴ്ച്ച വെക്കുന്ന മാസ് സീനുകൾക്ക് ഓരോന്നിനും നൽകിയ വ്യത്യസ്തമായ  ബി ജി എമ്മും ചിത്രത്തിന് മുതൽക്കൂട്ടാണ്.ക്യാമറ വർക്ക്സും സിനിമയുടെ ആസ്വാദനത്തിന് പങ്ക് വഹിക്കുന്ന പ്രധാന ഘടകമാണ്. അച്ചനും അമ്മയും മകളും അടങ്ങുന്ന കുടുംബ്ബത്തോടൊപ്പം ആസ്വദിച്ച് കണ്ടിരിക്കാവുന്നതും കണ്ടിരിക്കേണ്ടതുമായി ഒരു ഫാമിലി ത്രില്ലറാണ് സാറാ ഡേവിഡിൻറെ  ദി ഗ്രേറ്റ് ഫാദർ.

Comments